Thursday, August 30, 2007

സര്‍വകലാവല്ലഭ

കൊച്ചി രാജ്യത്തെ രാജകൊട്ടാരത്തില്‍ സര്‍വ്വവിധ അഭ്യാസങ്ങളും പടിച്ച ഒരു യുവതി വന്നിട്ടുണ്ടെന്ന് നാട്ടില്‍ ശ്രുതിയായി .സര്‍വകലാവല്ലാഭ ആയ അവളെ അഭ്യാസം കാണിച്ച് തോല്‍പ്പിക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ കൊട്ടാരത്തിലെത്തുക .ഈ വിളംബരം നാടൊട്ടുക്കും രാജ കിങ്കരന്മാര്‍ ചെണ്ട കൊട്ടി അറിയിച്ചു . കുട്ടത്തില്‍ നാട്ടു രാജാക്കന്മാര്‍ക്കു കൊച്ചി രാജാവ് ദുതുമയച്ചു. വെല്ലുവിളി തന്നെയായിരുന്നു സന്ദേശത്തിലുംപ്രശ്നം തലശ്ശേരിയിലെ നാടുവാഴിയുടെ മുന്‍പിലും എത്തി .ഈ നാണക്കേടില്‍ നിന്ന് എങ്ങനെ തലയൂരും നാടുവാഴി തലപുകഞ്ഞു ആലോചിച്ചു . പലരേയും അഭ്യാസത്തില്‍ ആ യുവതി മുട്ട് കുത്തിച്ചിട്ടുണ്ടെന്നാണു കേള്‍വി . തലശ്ശേരി രാജകൊട്ടാരത്തിലെ വിദൂഷകനാണു കുഞ്ഞായീന്‍. പ്രശ്നം കുഞ്ഞായീന്‍ ഏറ്റെടുത്തു. ആ പെബിറന്നോളെ താന്‍ മുട്ട് കുത്തിക്കാമെന്ന് കുഞ്ഞായീന്‍ വീബടിച്ചു.“സര്‍വ്വാഭ്യാസിയായ യുവതിയെ ഇവന്‍ മുട്ടു കുത്തീക്കുമെന്നോ ?” നാടു വാഴി ഒരു നിമിഷം ചിന്തിച്ച് പിന്നെ കുഞ്ഞായിന്റെ ബുദ്ധി നന്നായി അറിയാവുന്ന നാടുവാഴി അതിനു സമ്മതിച്ചു. അങ്ങനെ കുഞ്ഞായീനും കൂട്ടുകാരും കൊച്ചിയിലെത്തി രാജകൊട്ടാരത്തിലെത്തുബോള്‍ കൊട്ടാര മൈതാനിയില്‍ ജനങ്ങളുടെ നടുവില്‍ ആ യുവതി കുത്തി നിര്‍ത്തിയ കത്തി മുനകളില്‍ കിടക്കുകയാണു. ഈ അഭ്യാസം കണ്ടതും കുഞ്ഞായിന്റെ കൂട്ടുകാര്‍ ഒന്നു പതറി .കുഞ്ഞായീനു ഒരു കുലുക്കവുമില്ല .കുഞ്ഞായീന്‍ യുവതിയെ വെല്ലുവിളിച്ചു .“ഏയ് സ്ത്രീ രത്നമേ ,നീ വലിയ അഭ്യാസിയാണെന്നാണല്ലോ വെപ്പ് ,ഞാന്‍ ചെയ്യുന്ന അഭ്യാസങ്ങള്‍ നിനക്കാദ്യം ചെയ്യാമോ , എങ്കില്‍ നീ ചെയ്യുന്ന അഭ്യാസങ്ങള്‍ ഞ്ഞാനും ചെയ്യാം “ വളരെ അഹങ്കാരിയായിരുന്ന ആ സ്ത്രീ കുഞ്ഞായീന്റെ വെല്ലുവിളി സ്വീകരിച്ചു. ഉടനെ കുഞ്ഞായീന്‍ മുഖം ഇടുങ്ങിയ ഒരു കലം കൊണ്ടുവരാന്‍ ആവശ്യാപ്പെട്ടു . എന്നിട്ട് അതിലേക്കു തുണിയൊരല്പം പൊക്കിപ്പിടിച്ച് മൂത്രമൊഴിച്ചു . ശേഷം സ്ത്രീയോട് പറഞ്ഞു “ഇതാ ഇപ്പോള്‍ കണ്ടില്ലേ ഞാന്‍ കാണിച്ച അഭ്യാസം ഇതുപൊലെ നീയും ചെയ്യുക. ഒരു തുള്ളി പുറത്തേക്കു പോകരുത് ”. വിചിത്രമായ ഈ അഭ്യാസം ജനക്കുട്ടത്തിനിറ്ടയില്‍ നിന്നു ഒരു സ്ത്രീ എങ്ങനെ തയ്യാറാകും ആയാല്‍ തന്നെ എങ്ങനെ അവള്‍ക്കതു നഷ്ട്പ്പെടുത്താതെ കുടത്തിലാക്കുവാന്‍ ആകും ?? . അവള്‍ മുഖം പൊത്തി ഓടി മറഞ്ഞൂ. തരികിട കാണിച്ചിട്ടാണെങ്കിലും കുഞ്ഞായീന്‍ വിജയിച്ചു .

Sunday, August 26, 2007

എല്ലാവരേയും പറ്റിക്കാനാവില്ല.

മറ്റുള്ളവരേ പറ്റിച്ചു ജീവിക്കുന്ന ഒരു ജന്മിയുണ്ടായിരുന്നു .ഒരു ദിവസം അയാള്‍ തന്റെ തോട്ടത്തില്‍ ചെല്ലുബോള്‍ അതിനടുത്ത് താമസിക്കുന്ന ഒരു പാവം കര്‍ഷകന്‍ അയാളെ സമീപിച്ചു പറഞു .“പ്രഭോ അങ്ങയുടെ ഈ തോട്ടത്തിലെ കിണര്‍ എനിക്ക് വിലക്ക് തരണം , എന്റേ വീട്ടാവശ്യത്തിനും ക്യഷി നനക്കാനും വേറെ വെള്ളം കിട്ടാനില്ലാത്തത് കൊണ്ടാണു .
എന്നാല്‍ ആ സമയം കിണറ്റില്‍ വെള്ളം തീരെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ പാവത്തെ പറ്റിക്കാന്‍ ജന്മി തീരുമാനിച്ചു . ശരി നീ അഞൂറ് വെള്ളി നാണയം തന്നാല്‍ കിണര്‍ നിനക്ക് തരാം . അയാള്‍ അതു കൊടുക്കാമെന്നു സമ്മതിച്ചു. അതു പ്രകാരം പ്രമാണവും എഴുതി .കനത്ത വരള്‍ച്ച മാറിയപ്പോള്‍ കിണറ്റില്‍ നിന്നും വെള്ളം മുക്കുവാന്‍ തൊട്ടിയും കയറുമായി കിണറ്റിനരികിലേക്ക് വന്നപ്പൊള്‍ ജന്മി പറഞ്ഞൂ .“ഇതിലെ വെള്ളം മുക്കുവാന്‍ പാടില്ല . കിണറേ ഞ്ഞാന്‍ നിനക്ക് തന്നിട്ടുള്ളു വെള്ളം എന്റേതാണു . പാവം അയാള്‍ വിഷമത്തിലായി. പലതും പറഞ്ഞെങ്കിലും ജന്മി കടുത്ത നിലപാടില്‍ തന്നെ ഉറ്ച്ചു നിന്നു.
അവസാനം പ്രശ്നം ന്യായാധിപന്റെ മുന്‍പില്‍ എത്തി. ന്യായാധിപന്‍ രണ്ടാളുകളുടെയും വാദങ്ങള്‍ കേട്ട ശേഷം പ്രമാണം പരിശോധിച്ചു .അതില്‍ കിണര്‍ അഞ്ഞുറ് വെള്ളിക്ക് വിറ്റു എന്നേ ഉള്ളു ജന്മിയൂടെ വാദം ശരി തന്നെ . പക്ഷേ ഈ ജന്മി മഹാതട്ടിപ്പുകാരനാണെന്ന് അറിയാവുന്ന ന്യായാധിപന്‍ അയാളെ ഒന്ന് പറ്റിക്കാന്‍ തന്നെ തീരുമാനിച്ചു . അദ്ദേഹം പറഞു “പ്രമാണത്തില്‍ നിന്നു നമുക്ക് മനസിലാകുന്നതു കിണര്‍ മാത്രമേ വിറ്റിട്ടുളളു എന്നാണു .വെള്ളം ജന്മിയുടേതു തന്നെ .
ന്യായാധിപന്‍ ഇതു പറയുബോള്‍ ജന്മിയുടെ മുഖം തെളിയുകയും കര്‍ഷകന്റെ മുഖം വാടുകയും ചെയ്തു .എന്നാല്‍ തുടര്‍ന്നു ന്യായാധിപന്‍ പറഞ്ഞകാര്യം കേട്ടപ്പോള്‍ ജന്മി ഞെട്ടുക തന്നെ ചെയ്തു .
ന്യായാധിപന്‍ ; ആയതിനാല്‍ പാവപ്പെട്ടവന്റേ കിണറ്റില്‍ നിന്നും ജന്മി എത്രയും പെട്ടെന്ന് തന്റേ വെള്ളം മാറ്റേണ്ടതാണു . ഇതു കേട്ട ജന്മി തിരുമനസ്സേ നല്ല ഉറവുള്ള സമയമാണു വെള്ളം മുക്കി ഒഴിവാക്കുവാന്‍ ഒരു നിവ്യത്തിയുമില്ല. ന്യായാധിപന്‍ ; “എങ്കില്‍ കര്‍ഷകന്റെ കിണറ്റില്‍ താങ്കളുടെ വെള്ളം സുക്ഷിക്കുന്നതിനു വാടകയായി ദിവസത്തിനു നൂറ് വെള്ളി നാണയം വീതം അവനു കൊടുക്കേണ്ടതാണെന്ന് നാം വിധിക്കുന്നൂ
വിധി കേട്ട ജന്മിയുടെ സ്ഥിതി പറയേണ്ടതില്ലല്ലോ ? . എല്ലാവരേയും പറ്റിച്ചു എല്ലാ കാലവും വാഴാനാവില്ലെന്നു ജന്മിക്ക് ഇതോടെ മനസ്സിലായി.