Sunday, August 26, 2007

എല്ലാവരേയും പറ്റിക്കാനാവില്ല.

മറ്റുള്ളവരേ പറ്റിച്ചു ജീവിക്കുന്ന ഒരു ജന്മിയുണ്ടായിരുന്നു .ഒരു ദിവസം അയാള്‍ തന്റെ തോട്ടത്തില്‍ ചെല്ലുബോള്‍ അതിനടുത്ത് താമസിക്കുന്ന ഒരു പാവം കര്‍ഷകന്‍ അയാളെ സമീപിച്ചു പറഞു .“പ്രഭോ അങ്ങയുടെ ഈ തോട്ടത്തിലെ കിണര്‍ എനിക്ക് വിലക്ക് തരണം , എന്റേ വീട്ടാവശ്യത്തിനും ക്യഷി നനക്കാനും വേറെ വെള്ളം കിട്ടാനില്ലാത്തത് കൊണ്ടാണു .
എന്നാല്‍ ആ സമയം കിണറ്റില്‍ വെള്ളം തീരെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ പാവത്തെ പറ്റിക്കാന്‍ ജന്മി തീരുമാനിച്ചു . ശരി നീ അഞൂറ് വെള്ളി നാണയം തന്നാല്‍ കിണര്‍ നിനക്ക് തരാം . അയാള്‍ അതു കൊടുക്കാമെന്നു സമ്മതിച്ചു. അതു പ്രകാരം പ്രമാണവും എഴുതി .കനത്ത വരള്‍ച്ച മാറിയപ്പോള്‍ കിണറ്റില്‍ നിന്നും വെള്ളം മുക്കുവാന്‍ തൊട്ടിയും കയറുമായി കിണറ്റിനരികിലേക്ക് വന്നപ്പൊള്‍ ജന്മി പറഞ്ഞൂ .“ഇതിലെ വെള്ളം മുക്കുവാന്‍ പാടില്ല . കിണറേ ഞ്ഞാന്‍ നിനക്ക് തന്നിട്ടുള്ളു വെള്ളം എന്റേതാണു . പാവം അയാള്‍ വിഷമത്തിലായി. പലതും പറഞ്ഞെങ്കിലും ജന്മി കടുത്ത നിലപാടില്‍ തന്നെ ഉറ്ച്ചു നിന്നു.
അവസാനം പ്രശ്നം ന്യായാധിപന്റെ മുന്‍പില്‍ എത്തി. ന്യായാധിപന്‍ രണ്ടാളുകളുടെയും വാദങ്ങള്‍ കേട്ട ശേഷം പ്രമാണം പരിശോധിച്ചു .അതില്‍ കിണര്‍ അഞ്ഞുറ് വെള്ളിക്ക് വിറ്റു എന്നേ ഉള്ളു ജന്മിയൂടെ വാദം ശരി തന്നെ . പക്ഷേ ഈ ജന്മി മഹാതട്ടിപ്പുകാരനാണെന്ന് അറിയാവുന്ന ന്യായാധിപന്‍ അയാളെ ഒന്ന് പറ്റിക്കാന്‍ തന്നെ തീരുമാനിച്ചു . അദ്ദേഹം പറഞു “പ്രമാണത്തില്‍ നിന്നു നമുക്ക് മനസിലാകുന്നതു കിണര്‍ മാത്രമേ വിറ്റിട്ടുളളു എന്നാണു .വെള്ളം ജന്മിയുടേതു തന്നെ .
ന്യായാധിപന്‍ ഇതു പറയുബോള്‍ ജന്മിയുടെ മുഖം തെളിയുകയും കര്‍ഷകന്റെ മുഖം വാടുകയും ചെയ്തു .എന്നാല്‍ തുടര്‍ന്നു ന്യായാധിപന്‍ പറഞ്ഞകാര്യം കേട്ടപ്പോള്‍ ജന്മി ഞെട്ടുക തന്നെ ചെയ്തു .
ന്യായാധിപന്‍ ; ആയതിനാല്‍ പാവപ്പെട്ടവന്റേ കിണറ്റില്‍ നിന്നും ജന്മി എത്രയും പെട്ടെന്ന് തന്റേ വെള്ളം മാറ്റേണ്ടതാണു . ഇതു കേട്ട ജന്മി തിരുമനസ്സേ നല്ല ഉറവുള്ള സമയമാണു വെള്ളം മുക്കി ഒഴിവാക്കുവാന്‍ ഒരു നിവ്യത്തിയുമില്ല. ന്യായാധിപന്‍ ; “എങ്കില്‍ കര്‍ഷകന്റെ കിണറ്റില്‍ താങ്കളുടെ വെള്ളം സുക്ഷിക്കുന്നതിനു വാടകയായി ദിവസത്തിനു നൂറ് വെള്ളി നാണയം വീതം അവനു കൊടുക്കേണ്ടതാണെന്ന് നാം വിധിക്കുന്നൂ
വിധി കേട്ട ജന്മിയുടെ സ്ഥിതി പറയേണ്ടതില്ലല്ലോ ? . എല്ലാവരേയും പറ്റിച്ചു എല്ലാ കാലവും വാഴാനാവില്ലെന്നു ജന്മിക്ക് ഇതോടെ മനസ്സിലായി.

7 comments:

Cibu C J (സിബു) said...

ടെക്സ്റ്റിന് കളര്‍ കൊടുക്കാതിരിക്കുകയാണ് നല്ലത്‌.. കറുത്ത ബാക്ഗ്രൌണ്ടില്‍ വായിക്കുക പ്രയാസം.. മാത്രമല്ല ഇനി ടെമ്പ്ലേറ്റ് മാറ്റിയാലും എല്ലാം നന്നായിരിക്കാനും ടെക്സ്റ്റ് ഫോര്‍മാറ്റിംഗ് കഴിയാവുന്നതും ഒഴിവാക്കുന്നതാവും നല്ലത്‌.

Murali K Menon said...

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടോടിക്കഥകളെ പുനരുജ്ജീവിപ്പിക്കുന്നതില്‍ സന്തോഷം... കേള്‍ക്കാത്ത കഥയായിരുന്നതു കൊണ്ട് ഇഷ്ടമായി. ഇനി കേട്ടതായാലും ഒന്നുകൂടി വായിക്കുന്നതുകൊണ്ട് കുഴപ്പവുമില്ല. പോരട്ടെ സ്റ്റോക്കുകള്‍..

മന്‍സുര്‍ said...

അന്‍വര്‍

നന്നായിട്ടുണ്ടു...ഇനിയും തുടരുക ഈ പ്രയാണം

എഴുത്തിന്‍റെ നിറം മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു


നന്‍മകള്‍ നേരുന്നു

സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍

SHAN ALPY said...

Good vishes

Cartoonist said...

മൂത്രം കൊണ്ട് ജ്ഞാനസ്നാനം നല്ലതാ.
ഉദാ : ഗോമൂത്രം .
കൂടുതല്‍ ഉദാഹരണങ്ങള്‍ എഴുതുക (10 മാര്‍ക്ക്)

ആശംസകള്‍ !

Cartoonist said...

മൂത്രം കൊണ്ട് ജ്ഞാനസ്നാനം നല്ലതാ.
ഉദാ : ഗോമൂത്രം.
കൂടുതല്‍ ഉദാഹരണങ്ങള്‍ എഴുതുക (10 മാര്‍ക്ക്)

ആശംസകള്‍ !

സജ്ജീവ്

കുഞ്ഞന്‍ said...

കേള്‍ക്കാത്ത കഥകള്‍... നല്ല സരംഭം..

സംഭാഷണങ്ങള്‍ വിട്ടു വിട്ട് എഴുതുകയാണെങ്കില്‍ വായനാസുഖം കിട്ടിയേനെ,അക്ഷരത്തെറ്റുകള്‍ വരുന്നുണ്ട്.