Thursday, August 30, 2007

സര്‍വകലാവല്ലഭ

കൊച്ചി രാജ്യത്തെ രാജകൊട്ടാരത്തില്‍ സര്‍വ്വവിധ അഭ്യാസങ്ങളും പടിച്ച ഒരു യുവതി വന്നിട്ടുണ്ടെന്ന് നാട്ടില്‍ ശ്രുതിയായി .സര്‍വകലാവല്ലാഭ ആയ അവളെ അഭ്യാസം കാണിച്ച് തോല്‍പ്പിക്കാന്‍ ധൈര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ കൊട്ടാരത്തിലെത്തുക .ഈ വിളംബരം നാടൊട്ടുക്കും രാജ കിങ്കരന്മാര്‍ ചെണ്ട കൊട്ടി അറിയിച്ചു . കുട്ടത്തില്‍ നാട്ടു രാജാക്കന്മാര്‍ക്കു കൊച്ചി രാജാവ് ദുതുമയച്ചു. വെല്ലുവിളി തന്നെയായിരുന്നു സന്ദേശത്തിലുംപ്രശ്നം തലശ്ശേരിയിലെ നാടുവാഴിയുടെ മുന്‍പിലും എത്തി .ഈ നാണക്കേടില്‍ നിന്ന് എങ്ങനെ തലയൂരും നാടുവാഴി തലപുകഞ്ഞു ആലോചിച്ചു . പലരേയും അഭ്യാസത്തില്‍ ആ യുവതി മുട്ട് കുത്തിച്ചിട്ടുണ്ടെന്നാണു കേള്‍വി . തലശ്ശേരി രാജകൊട്ടാരത്തിലെ വിദൂഷകനാണു കുഞ്ഞായീന്‍. പ്രശ്നം കുഞ്ഞായീന്‍ ഏറ്റെടുത്തു. ആ പെബിറന്നോളെ താന്‍ മുട്ട് കുത്തിക്കാമെന്ന് കുഞ്ഞായീന്‍ വീബടിച്ചു.“സര്‍വ്വാഭ്യാസിയായ യുവതിയെ ഇവന്‍ മുട്ടു കുത്തീക്കുമെന്നോ ?” നാടു വാഴി ഒരു നിമിഷം ചിന്തിച്ച് പിന്നെ കുഞ്ഞായിന്റെ ബുദ്ധി നന്നായി അറിയാവുന്ന നാടുവാഴി അതിനു സമ്മതിച്ചു. അങ്ങനെ കുഞ്ഞായീനും കൂട്ടുകാരും കൊച്ചിയിലെത്തി രാജകൊട്ടാരത്തിലെത്തുബോള്‍ കൊട്ടാര മൈതാനിയില്‍ ജനങ്ങളുടെ നടുവില്‍ ആ യുവതി കുത്തി നിര്‍ത്തിയ കത്തി മുനകളില്‍ കിടക്കുകയാണു. ഈ അഭ്യാസം കണ്ടതും കുഞ്ഞായിന്റെ കൂട്ടുകാര്‍ ഒന്നു പതറി .കുഞ്ഞായീനു ഒരു കുലുക്കവുമില്ല .കുഞ്ഞായീന്‍ യുവതിയെ വെല്ലുവിളിച്ചു .“ഏയ് സ്ത്രീ രത്നമേ ,നീ വലിയ അഭ്യാസിയാണെന്നാണല്ലോ വെപ്പ് ,ഞാന്‍ ചെയ്യുന്ന അഭ്യാസങ്ങള്‍ നിനക്കാദ്യം ചെയ്യാമോ , എങ്കില്‍ നീ ചെയ്യുന്ന അഭ്യാസങ്ങള്‍ ഞ്ഞാനും ചെയ്യാം “ വളരെ അഹങ്കാരിയായിരുന്ന ആ സ്ത്രീ കുഞ്ഞായീന്റെ വെല്ലുവിളി സ്വീകരിച്ചു. ഉടനെ കുഞ്ഞായീന്‍ മുഖം ഇടുങ്ങിയ ഒരു കലം കൊണ്ടുവരാന്‍ ആവശ്യാപ്പെട്ടു . എന്നിട്ട് അതിലേക്കു തുണിയൊരല്പം പൊക്കിപ്പിടിച്ച് മൂത്രമൊഴിച്ചു . ശേഷം സ്ത്രീയോട് പറഞ്ഞു “ഇതാ ഇപ്പോള്‍ കണ്ടില്ലേ ഞാന്‍ കാണിച്ച അഭ്യാസം ഇതുപൊലെ നീയും ചെയ്യുക. ഒരു തുള്ളി പുറത്തേക്കു പോകരുത് ”. വിചിത്രമായ ഈ അഭ്യാസം ജനക്കുട്ടത്തിനിറ്ടയില്‍ നിന്നു ഒരു സ്ത്രീ എങ്ങനെ തയ്യാറാകും ആയാല്‍ തന്നെ എങ്ങനെ അവള്‍ക്കതു നഷ്ട്പ്പെടുത്താതെ കുടത്തിലാക്കുവാന്‍ ആകും ?? . അവള്‍ മുഖം പൊത്തി ഓടി മറഞ്ഞൂ. തരികിട കാണിച്ചിട്ടാണെങ്കിലും കുഞ്ഞായീന്‍ വിജയിച്ചു .